21 November Wednesday

പിഎസ്‌സി: പ്രളയം കാരണം വിവിധ തസ്തികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

തിരുവനന്തപുരം > പ്രളയം കാരണം പിഎസ്‌സിയുടെ വിവിധ തസ്‌തികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം നല്‍കി കമ്മീഷന്‍ ഉത്തരവ്.

കാറ്റഗറി നമ്പര്‍ 79/2018 മുതല്‍ 121/2018 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2018 ആഗസ്റ്റ് 29  ആയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആഗസ്റ്റ് 15 മുതല്‍ 23 വരെയുള്ള കാലയളവില്‍ സംഭവിച്ച പ്രളയം കാരണം രേഖകള്‍ നഷ്ടപ്പെട്ടതിനാലും മറ്റും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക്
അപേക്ഷ സമര്‍പ്പിക്കുന്നതിന് 2018 ഒക്‌ടോബര്‍ 10 വരെ സമയം നീട്ടി നല്‍കിയിരിക്കുന്നു.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top