24 September Monday

മൂന്ന്‌ ജില്ലകളിലെ പ്രളയബാധിതപ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന്‌ സന്ദർശിക്കും; ആദ്യം ചെങ്ങന്നൂരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

തിരുവനന്തപുരം>  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ എട്ടിന്‌ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകൾ  സന്ദർശിക്കും. കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയ്ക്ക് പോകും.



പിന്നീട് എറണാകുളം നോർത്ത് പറവൂറിലെ ക്യാന്പുകൾ സന്ദർശിക്കും. തുടർന്ന് തൃശ്ശൂർ ചാലക്കുടിയിലെ ക്യാന്പുകളിലെത്തും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും . റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ , ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ഡിജിപി ലോക്‌‌നാഥ്‌ ബെഹ്‌‌റ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്‌.



രാവിലെ എട്ടിന്‌ തിരുവനന്തപുരം ടെക്‌നിക്കൽ ഏരിയയിൽനിന്ന്‌ ഹെലിക്കോപ്‌റ്റിൽ ആദ്യം ചെങ്ങന്നൂരിലേക്കാണ്‌ പോകുക. ക്രിസ്‌ത്യൻ കോളേജിലെ ഗ്രൗണ്ടിലിറങ്ങുന്ന മുഖ്യമന്ത്രി ക്രിസ്‌ത്യൻ കോളേജിലെ ദുരിതാശ്വാസക്യാമ്പ്‌ സന്ദർശിക്കും. തുടർന്ന്‌ കോഴഞ്ചേരിയിലെത്തും.അവിടെ എജിഎം ആഡിറ്റോറിയത്തിലുള്ള ക്യാമ്പ്‌ സന്ദർശിക്കും. തുടർന്ന്‌ ആലപ്പുഴയിലേക്ക്‌. അവിടെ പൊലീസ്‌ ഗ്രൗണ്ടിൽ ഇറങ്ങി ലിയോ സ്‌കൂളിലെ ക്യാമ്പ്‌ സന്ദർശിക്കും. തുടർന്ന്‌ പറവൂരിലെത്തും.   നോർത്ത്‌ പറവൂർ ബോയ്‌സ്‌ ഹയർസെക്കണ്ടറി സ്‌കൂളിലിറങ്ങുന്ന മുഖ്യമന്ത്രി ഗ്രിഗോറിയസ്‌ സ്‌കൂളിലെ ക്യാമ്പ്‌ സന്ദർശിക്കും. അവിടെനിന്നും ചാലക്കുടിയിലേക്ക്‌. പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ്‌ ഗ്രൗണ്ടിൽ ഇറങ്ങി അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കും. തുടർന്ന്‌ ചാലക്കുടിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ തിരിക്കും.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top