22 November Thursday

കേരള ബാങ്ക‌് പ്രഖ്യാപനം ആഗസ‌്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കേരള ബാങ്ക‌് പ്രഖ്യാപനം ആഗസ‌്ത‌് 17നകം നടത്താമെന്നാണ‌് പ്രതീക്ഷയെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബാങ്ക‌് രൂപീകരണത്തിൽ റിസർവ‌് ബാങ്ക‌് എതിർപ്പ‌് പ്രകടിപ്പിച്ചിട്ടില്ല.
ചില ചോദ്യങ്ങൾക്ക‌് സംസ്ഥാന ധന സെക്രട്ടറിയും ബാങ്ക‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്ന കർമസമിതിയുടെ സിഇഒയും ചേർന്ന‌് റിസർവ‌് ബാങ്ക‌് ഡെപ്യൂട്ടി ഗവർണർക്ക‌്  നേരിട്ട‌് വിശദീകരണം നൽകിയിരുന്നു. റിസർവ‌് ബാങ്ക‌് ഉന്നയിച്ച ചില ചോദ്യങ്ങൾക്കുകൂടി ഉടൻ മറുപടി നൽകും. സംസ്ഥാന സഹകരണ ബാങ്കിൽ സഞ്ചിത നഷ്ടത്തിനുകാരണം സർക്കാർ ഉറപ്പിൽ നൽകിയ വായ‌്പകളാണ‌്. ഇക്കാര്യത്തിൽ സർക്കാരിന‌് ഉത്തരവാദിത്തമുണ്ട‌്. രണ്ടുവർഷമായി ബാങ്ക‌് മികച്ച ലാഭത്തിലാണ‌് പ്രവർത്തിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന‌് മറുപടി നൽകി.

പ്രധാന വാർത്തകൾ
Top