12 December Wednesday

കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

തിരുവനന്തപുരം > കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ വീട്ടില്‍  കുഴഞ്ഞ്‌വീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. കേരളകൗമുദി ഡയറക്ടര്‍ കൂടിയാണ് എം എസ് രവി. മാധ്യമ രംഗത്തെ വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

  അതേസമയം, എം എസ് രവിയുടെ അകാലവിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു രവിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ എംഎസ് രവിയെ തേടി ഒട്ടേറെ അംഗീകാരങ്ങളും വന്നു.   സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുടുംബാംഗളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top