Top
19
Monday, February 2018
About UsE-Paper

കെഫാക്ക് സോക്കള്‍ ലീഗ്: സോക്കര്‍, യങ് ഷൂട്ടേര്‍സ്, മാക് കുവൈത്ത്, സിഎഫ്‌സി ടീമുകള്‍ക്ക് ജയം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി> കെഫാക് സീസണ്‍ സിക്‌സിന്റെ മത്സരങ്ങള്‍ മൂന്ന് വാരം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് എ യിലെ മത്സരങ്ങളില്‍ സോക്കര്‍ കേരള, യങ് ഷൂട്ടേര്‍സ്, മാക് കുവൈത്ത്, സിഎഫ്സി ടീമുകള്‍ക്ക് ജയം.

ആദ്യ മത്സരത്തില്‍ ശക്തരായ യങ് ഷൂട്ടേര്‍സ് അബ്ബാസിയ അല്‍ ശബാബ് എഫ്‌സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് സ്പാര്‍ക്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി. കരുത്തന്മാരുടെ പോരാട്ടം കണ്ട മൂന്നാം മത്സരത്തില്‍  ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്‌സിനെ മാക് കുവൈത്ത് ഒരു  ഗോളിന് പരാജയപ്പെടുത്തി.  അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് സിഎഫ്‌സി സാല്‍മിയ  ബിഗ്ബോയ്സിനെ പരാജയപ്പെടുത്തി.  കനത്ത ചൂടിനെപ്പോലും വകവെക്കാതെ നിരവധി പേരാണ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ മിശ്രിഫിലെ സ്റ്റേഡിയത്തിലെത്തുന്നത്. വെള്ളിയാഴ്ച ഗ്രൂപ് ബി യിലെ മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »