15 October Monday

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ്‌ ചെയ്ത നടപടി വേദനാജനകം: കെസിബിസി

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

കൊച്ചി > കന്യാസ്ത്രീയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(കെസിബിസി). ആരോപണവിധേയനേയോ പരാതിക്കാരിയേയോ പിന്തുണക്കില്ലെന്നും പത്രക്കുറിപ്പില്‍ കെസിബിസി വ്യക്തമാക്കി.

സമരത്തില്‍  പങ്കെടുത്ത കന്യാസ്ത്രീകളും വൈദികരും സഭയുടെ താല്‍പര്യങ്ങള്‍ക്കും സന്യാസ നിയമങ്ങള്‍ക്കും എതിരാണ്. സമരം സഭയുടെ ശത്രുക്കള്‍ക്ക് കത്തോലിക്കാ സഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു.

കുറ്റം കോടതിയില്‍  തെളിയിക്കപ്പെടട്ടെ.നിരപരാധിയെങ്കില്‍  രക്ഷപ്പെടുകയും അപരാധിയെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തില്‍  മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു.

ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെസിബിസി എടുത്തിരിക്കുന്നത്. എന്തിന്റെ പേരില്‍  നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താക്കുറിപ്പില്‍  പറയുന്നു.







 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top