27 May Sunday

കോൺഗ്രസ്‌ എംഎൽഎമാർ ഒപ്പമുണ്ട്‌;ആരും ബിജെപിയിലേക്ക്‌ പോകില്ല: സിദ്ധരാമയ്യ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018


ബംഗളൂരു>കോൺഗ്രസിന്റെ എംഎൽഎമാർ എല്ലാവരും കോൺഗ്രസ്‌ നിലപാടിനൊപ്പം തന്നെയുണ്ടെന്നും ആരും ബിജെപിയിലേക്ക്‌ പോകില്ലെന്നും മുൻ മുഖ്യമന്ത്രി  സീതാരാമയ്യ വ്യക്‌തമാക്കി. സർക്കാർ രൂപീകരിക്കുന്നതിനായി ജെഡിഎസുമായുണ്ടാക്കിയ ധാരണപ്രകാരം മുന്നോട്ടുപോകുകയാണെന്നും അക്കാര്യം ഗവർണറെ ബോധ്യപ്പെടുത്താനാകുമെന്നും സീതാരാമയ്യ പറഞ്ഞു.

രാവിലെ ചേരുന്ന കോൺഗ്രസ് ജെഡിഎസ് പാർലമെന്‍ററി പാർട്ടി യോഗങ്ങൾക്ക് ശേഷം ഇരു വിഭാഗം എംഎൽഎമാർ സംയുക്തമായി ഗവർണറെ കാണാനാണ് തീരുമാനം. എം.എൽ.എമാരുടെ പിന്തുണ ഗവർണറെ നേരിട്ടു ബോധ്യപ്പെടുത്താനാണ് ലക്ഷ്യം.


കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല. അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കോൺഗ്രസ് എംഎൽഎമാരെ പാളയത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമം നടത്തുന്നുണ്ടാകാം. അത്തരം നീക്കങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 
 
കർണാടകത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.  ഗവർണർ ക്ഷണിച്ചില്ലെങ്കിൽ നിയമനടപടി അടക്കമുള്ളവ കൈക്കൊള്ളുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായും ഇക്കാര്യം സ്ഥിരീകരിച്ച് കോൺഗ്രസ് എംഎൽഎമാർ തന്നെ രംഗത്തെത്തി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top