25 September Tuesday

കണ്ണൂര്‍ മാടായി കോളേജ് യൂണിയന്‍ എസ്എഫ്‌ഐ തിരിച്ച് പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

പഴയങ്ങാടി > കഴിഞ്ഞ വർഷം നഷ്ടപ്പെട്ട മാടായി കോളേജിലെ യൂണിയൻ ഭരണം എ‌സ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും കോളേജ് മാനേജ്‌മെ‌ന്റിന്റെ പല സഹായങ്ങളും കെഎസ്‌യു പ്രവർത്തകർക്ക് ലഭിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ‌് വിദ്യാർഥികൾ എസ്എഫ്ഐയെ വിജയിപ്പിച്ചത‌്.

തെരെഞ്ഞെടുപ്പിൽ വിജയിച്ചവരെ ആനയിച്ചു പഴയങ്ങാടിയിലേക്ക് പ്രകടനം നടന്നു. വിജയികളെ ടി വി രാജേഷ് എംഎൽഎ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അം​ഗം സി പി ഷിജു, കെ വി സന്തോഷ്, ഏരിയാ സെക്രട്ടറി പി ജിതിൻ, പ്രസിഡന്റ‌് അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു.
 


പ്രധാന വാർത്തകൾ
Top