16 October Tuesday

മേല്‍ശാന്തി അഭിമുഖം: കണ്ഠരര് മോഹനരരുടെ ആവശ്യം ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

തിരുവനന്തപുരം > ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമന നടപടികളില്‍ പങ്കെടുക്കേണ്ടത് തന്ത്രി കുടുംബത്തിലെ കണ്ഠരര് രാജീവരരും മഹേഷ് മോഹനരരുമാണെന്ന് ഹൈക്കോടതി ഡിവിന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിുല്‍ വ്യക്തത ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസുമാരായ പി ഐര്‍  രാമചന്ദ്രന്‍ മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നടപടി. 

ഇതോടെ നിര്‍ത്തിവെച്ച ശബരിമല മേല്‍ശാന്തി അഭിമുഖ പരീക്ഷ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനരാരംഭിച്ചു. അഭിമുഖം നടത്താനുള്ള ബോര്‍ഡില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന കണ്ഠര് മോഹനരരുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു അഭിമുഖ പരീക്ഷ നിര്‍ത്തി വെച്ചിരുന്നത്.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് അഭിമുഖ പരീക്ഷ നടന്നിരുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാനായി എണ്‍പതോളം മേല്‍ശാന്തിമാര്‍ എത്തിയിരുന്നു. അഭിമുഖത്തിനായുള്ള ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു. എന്നാല്‍ മഹേഷ് മോഹനര്‍ അഭിമുഖത്തിന് എത്തിയിരുന്നില്ല.

മഹേഷ് മോഹനര്‍ അച്ഛനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. കണ്ഠര് മോഹനരരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് 2006ല്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ഹൈക്കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം എത്തുകയായിരുന്നു. ബോര്‍ഡില്‍ അഭിമുഖത്തിന് സന്നദ്ധരായവരെ ഉള്‍പ്പെടുത്തി അഭിമുഖം തുടരാനും കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്. നാളെയും അഭിമുഖ് തുടരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top