11 December Tuesday

കെ പി ശശികല അറസ്‌റ്റിൽ ; ഇന്ന് ഹിന്ദുഐക്യവേദി ഹർത്താൽ ,ബസിന്‌ കല്ലേറ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

നിലയ്‌ക്കൽ> ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ശബരിമലയിൽ അറസ്റ്റില്‍. ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാൽ മരക്കൂട്ടത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.

ശശികലയെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാനത്ത്‌ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ ആറുവരെയാണ്‌ ഹർത്താൽ . ബലരാമപുരത്ത്‌ ഹർത്താൽ അനുകൂലികൾ കെഎസ്‌ആർടിസി ബസിന്‌ കല്ലെറിഞ്ഞു.

പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച്  രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്‌തത്‌. വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു

ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടർന്നാണ്‌ അറസ്‌റ്റ്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top