15 November Thursday

നിപായെ ചെറുത്തവരെ ആദരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


സ്വന്തം ലേഖകൻ
നിപാ വൈറസിനെ ചെറുക്കാൻ സ്വന്തം ജീവൻ അവഗണിച്ച‌് രംഗത്തിറങ്ങിയ മുഴുവൻ പേരെയും സർക്കാർ ആദരിക്കും. ഈ മാസം അവസാനമോ ജൂലൈ ആദ്യമോ കോഴിക്കോട്ട‌് പൊതുപരിപാടി സംഘടിപ്പിച്ചാകും ഏവരെയും അഭിനന്ദിക്കുകയെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഡോക്ടർമാർ, നേഴ‌്സുമാർ, ശുചീകരണ തൊഴിലാളികൾ, സംസ‌്കാര ചടങ്ങിന‌്     നേതൃത്വംകൊടുത്തവർ, മറ്റ‌് ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം മികച്ച സേവനമാണ‌് നടത്തിയത‌്. 

മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ  എന്നിവരുടെ നേതൃത്വത്തിലാകും അനുമോദനചടങ്ങ‌്. എംഎൽഎമാരായ എ പ്രദീപ‌്കുമാർ, എം കെ മുനീർ, കലക്ടർ യു വി ജോസ‌് എന്നിവർ സംഘാടകചുമതല വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും കോർപറേഷന്റെയും പിന്തുണയോടെയാകും ആരോഗ്യവകുപ്പ‌്  പരിപാടി നടത്തുകയെന്ന‌് മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top