Top
27
Thursday, April 2017
About UsE-Paper

ദേശാഭിമാനി സംഘത്തിന് രാജ്യാന്തര മെറിറ്റ് പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > രാജസ്ഥാന്‍ പത്രിക ഗ്രൂപ്പിന്റെ കെ സി കുലിഷ് രാജ്യാന്തര മെറിറ്റ് അവാര്‍ഡ് ദേശാഭിമാനി സംഘത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍, മലപ്പുറം യൂണിറ്റിലെ സബ് എഡിറ്റര്‍ സി വി രാജീവ്, ഫോട്ടോഗ്രാഫര്‍ കെ ഷെമീര്‍ എന്നിവര്‍ മെഡലും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. 'കരുണ കാത്ത് കാടിന്റെ മക്കള്‍' എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. നിലമ്പൂര്‍ വനമേഖലയിലെ ചോലനായ്ക്കരുടെ ദുരിതജീവിതം പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങിലും  ഈ റിപ്പോര്‍ട്ടുകള്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. രാജസ്ഥാന്‍ പത്രിക ഗ്രൂപ്പ് സ്ഥാപകന്‍ കര്‍പൂര്‍ചന്ദ്ര കുലിഷിന്റെ പേരിലുള്ളതാണ് കെസികെ രാജ്യാന്തര മെറിറ്റ് പുരസ്കാരങ്ങള്‍.