21 November Wednesday

ദുരിതാശ്വാസ നിധി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കും. പത്തു തവണയായി തുക നല്‍കുന്നതിനുള്ള ചെക്കുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണത്തിന്‌ രാജ്യത്തെമ്പാടും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തും നിന്നായി സംഭാവനകൾ എത്തുന്നു.

തിങ്കളാഴ്‌ചവരെ 727.36 കോടി രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഓൺലൈൻ സംഭാവനകളുടെ വിവരങ്ങൾ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top