17 July Tuesday

കായിക താരം ജോബി മാത്യുവിന് മൂന്ന് ലക്ഷം രൂപ ധനസഹായം; തുക ജോബിയുടെ കായിക മികവിനും തുടര്‍പരിശീലനത്തിനുമെന്ന് മന്ത്രി എസി മൊയ്‌തീന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കായിക മന്ത്രി എസി മൊയ്തീനൊടൊപ്പം ജോബി മാത്യു

തിരുവനന്തപുരം > ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന്  മൂന്ന്  ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍  നിര്‍ദ്ദേശം നല്‍കി. ജോബി മാത്യു പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കായിക മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് നിവേദനം പരിഗണിച്ച മന്ത്രി  ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്നും   3 ലക്ഷം രൂപ അനുവദിക്കുവാന്‍  ബന്ധപ്പെട്ടവര്‍ക്ക്  നിര്‍ദ്ദേശം നല്‍കി.
  
2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്‌സില്‍ പവര്‍ലിഫ്റ്റിംങ്,  ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്. 25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

അതോടൊപ്പം തന്നെ അണ്ടര്‍17 ലോകകപ്പ് ഫുട്ബോള്‍ താരം കെ പി രാഹുലിന് 1 ലക്ഷം രൂപയും കായികവികസനനിധിയില്‍ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ട ലക്ഷ്യം വെക്കുന്നത്.
 

പ്രധാന വാർത്തകൾ
Top