14 November Wednesday

ജസ്‌‌നയെ കാണാതായിട്ട്‌ 100 ദിവസം; അന്വേഷണം സജീവമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


കൊച്ചി> ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ്‌ ഇറങ്ങിയ ഡിഗ്രി വിദ്യാർത്ഥി ജസ്‌‌നയെ കാണാതായിട്ട്‌ ഇന്നേക്ക്‌ നൂറ്‌ ദിവസമായി. പത്തനംതിട്ട എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ജസ്നയെ കഴിഞ്ഞ മാർച്ച്‌ 22നാണ്‌ ദുരൂഹസാഹചര്യത്തിൽ കാണാതായത്‌.  ജസ്‌ന ബന്ധുവീട്ടിൽ എത്താതിരുന്നതിനെ. തുടർന്ന്‌  വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ്‌ അന്വേഷണം തുടങ്ങിരുന്നു.

നൂറാം ദിവസത്തിലും പോലീസ് സജീവമായ അന്വേഷണത്തിലാണ്‌. നിലവിൽ 10 ടീമായാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിനാണ് അന്വേഷണ മേൽനോട്ടം.

ഇതിനകം ജസ്‌നയെ കണ്ടെന്ന്‌ പറഞ്ഞയിടങ്ങിലെല്ലാം പൊലീസ്‌ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കാൻ പൊലീസ്‌ സംഘം വിപുലീകരിച്ചു. ജെസ്നയെകുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ.ജസ്‌നയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ജസ്‌നയുടെ നാട്ടിലും കോളേജിലും മറ്റിടങ്ങളിലായി വിവരശേഖരണപെട്ടികളും പൊലീസ്‌ സ്‌ഥാപിച്ചിരുന്നു.

അന്വേഷണം അന്യസംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന ഫോൺ കോളുകളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോകുന്നത്.

കേരളത്തിനകത്തും കർണ്ണാടക, തമഴ്നാട്, ഗോവ എന്നിവിടങ്ങളിലിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ജസ്നയുടെ ബന്ധു ക്കളിൽനിന്നും ആൺസുഹൃത്തിൽനിന്നും പൊലീസ്‌ മൊഴിയെടുത്തു.

 

പ്രധാന വാർത്തകൾ
Top