20 September Thursday

ചാരക്കേസ് വിധിയെ സ്വാഗതം ചെയ്യുന്നു, അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും; നഷ്‌ടപരിഹാരത്തുക യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് കെപിസിസി: ഇ പി ജയരാജന്‍

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

തിരുവനന്തപുരം > ഐഎസ‌്ആർഒ ചാരക്കേസിൽ നമ്പിനാരായണന‌് സുപ്രീം കോടതി വിധിച്ച നഷ‌്‌ടപരിഹാരമായ അമ്പതുലക്ഷം രൂപ വിധി പരിശോധിച്ച ശേഷം സർക്കാർ നൽകുമെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. നേരത്തെ ഹൈക്കൊടതി വിധിക്കു പിന്നാലെ പത്തുലക്ഷം രൂപ നമ്പിനാരായണന‌് നഷ‌്‌ടപരിഹാരം വിധിച്ചപ്പോൾ സർക്കാർ അതു നൽകിയിരുന്നു. സുപ്രീം കോടതി വിധി സർക്കാർ സ്വാഗതം ചെയ്യുന്നു. ചാരക്കേസ‌് രജിസ‌്റ്റർ ചെയ‌്‌തതിലും അന്വേഷിച്ചതിലും ഗുരുതരമായ വീഴ‌്ച സംഭവിച്ചെന്ന‌് കോടതി കണ്ടെത്തിയിട്ടുണ്ട‌്. റിട്ടയേഡ‌് ജഡ‌്ജി ഡി കെ ജയിനെ ഇതന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട‌്. അന്വേഷണവുമായി സർക്കാർ പൂർണമായും സഹകരിക്കും.

സുപ്രീം കോടതിയിൽ നമ്പിനാരയാണന‌് എതിരായ ഒരു നിലപാടും സർക്കാർ സ്വീകരിച്ചിരുന്നില്ല. വസ‌്തുതകൾ പഠിച്ച‌് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ‌് സർക്കാർ എടുത്തത‌്. ചാരക്കേസ‌് ഉണ്ടായതിനു പിന്നാലെ കെ കെ രാമചന്ദ്രൻ ഉൾപ്പെടെയുളള കോൺഗ്രസ‌് നേതാക്കൾ ഇത‌് കെട്ടിച്ചമച്ചതാണെന്ന‌് പറഞ്ഞിരുന്നു. ചാരക്കേസിൽ കെ കരുണാകരനെ മുഖ്യമന്ത്രി പദവിയിൽനിന്ന‌് പുറത്താക്കാൻ കൂട്ടു നിന്നതിൽ ദുഖിക്കുന്നുവെന്ന‌് കഴിഞ്ഞവർഷം കെപിസിസി പ്രസിഡന്റ‌് എം എം ഹസൻ പറഞ്ഞിരുന്നു. കോടതി വിധിയോടെ കരുണാകരെനെതിരെ സഹപ്രവർത്തകർ നടത്തിയ ഗൂഡാലോചനയാണ‌് ചാരക്കേസ‌് എന്നു തെളിഞ്ഞു. ഈ സാഹചര്യത്തിൽ നഷ‌്ടപരിഹാരത്തുക നൽകേണ്ടത‌് കെപിസിസിയാണ‌്. കെപിസിസി പ്രസിഡന്റ‌് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും മന്ത്രി ഇ പി പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top