24 September Monday

'ഇസ്ലാമിക തീവ്രവാദം സാര്‍വദേശീയതലത്തിലും ഇന്ത്യയിലും'; പ്രഭാഷണ പരമ്പരകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കോഴിക്കോട് > 'ഇസ്ലാമിക തീവ്രവാദം സാര്‍വദേശീയതലത്തിലും ഇന്ത്യയിലും' എന്ന വിഷയത്തില്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഉടനീളം പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കും. മതനിരപേക്ഷ ജനാധിപത്യ സംഘടനകളുമായി സഹകരിച്ചാണ് പരിപാടി നടത്തുക. 2018 ജൂലായ് 13ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന പ്രഭാഷകര്‍ക്കുള്ള ശില്പശാലയോടെയാണ് പ്രഭാഷണപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തല്‍പരരായ എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

മതനിരപേക്ഷ ജനാധിപത്യ ആശയങ്ങള്‍ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സ്വാധീനമുള്ള കേരളീയ സമൂഹത്തില്‍ പോലും ആഗോളബന്ധമുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റ്ഗ്രൂപ്പുകളുടെ സ്വാധീനം വര്‍ദ്ധിച്ചു വരികയാണ്. ആര്‍.എസ്.എസിന്റെ മറുപുറം കളിക്കുന്ന പാനിസ്ലാമിസത്തിന്റെ കുട്ടിസംഘങ്ങളാണ് ഇത്തരം മതതീവ്രവാദഗ്രൂപ്പുകള്‍.
 
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവായ അഭിമന്യുവിന്റെ നിഷ്ഠൂരമായ കൊലപാതകം നമ്മുടെ സര്‍വകലാശാല ക്യാമ്പസുകളില്‍പോലും പിടിമുറുക്കുന്ന വര്‍ഗീയ തീവ്രവാദത്തിന്റെ അക്രമോത്സുകമായ ഭീഷണിയെയാണ് കാണിക്കുന്നത്. മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യവാദികളും ഇത്തരം വിധ്വംസകശക്തികള്‍ക്കെതിരായി ഒന്നിച്ചണിനിരക്കേണ്ടതുണ്ട്.
 
ജ്ഞാനോദയ മാനവികതയുടെയും നവോത്ഥാനത്തിന്റെയും ആധുനിക ദേശീയതയുടേതുമായ ചിന്താപരിസരത്തെ നിരാകരിക്കുന്ന ഉത്തരാധുനിക ദര്‍ശനത്തെ പിന്‍പറ്റിയാണ് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികള്‍ വളര്‍ന്നുവരുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവകാലദര്‍ശനങ്ങളെയും പ്രബോധക ചരിത്രത്തെയും നിരാകരിക്കുന്ന സാമ്രാജ്യത്വപ്രോക്തമായ പാനിസ്ലാമിസമാണ് എന്‍ഡിഎഫ്, പോപ്ലുലര്‍ഫ്രണ്ട്, എസ്ഡിപിഐ എന്നെല്ലാമുള്ള പേരുകളില്‍ രംഗപ്രവേശം ചെയ്തിട്ടുള്ള ഇസ്ലാമിക മതതീവ്രവാദികളുടെ രാഷ്ട്രീയം. പെട്രോഡോളറിന്റെ പിന്‍ബലത്തിലാണ് ഇത്തരം തീവ്രവാദ സംഘടനകള്‍ സാര്‍വദേശീയ തലത്തിലും ഇന്ത്യയിലും പിടിമുറുക്കിക്കൊണ്ടി രിക്കുന്നത്. ഇത്തരം വിധ്വംസകശക്തികളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര മൂലധന ബന്ധങ്ങളെയും തുറന്നുകാണിക്കുന്ന ക്യാമ്പയിന്‍ പരിപാടിക്കാണ് രൂപം കൊടുക്കുന്നതെന്ന് കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അറിയിച്ചു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top