18 December Tuesday

ഐപിസി, പൊലീസ‌് ആക്ട‌് ഭേദഗതി അംഗീകരിച്ചു ; സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ കർശന നടപടി

പ്രത്യേക ലേഖകൻUpdated: Thursday May 17, 2018

 

സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരായ  ആക്രമണങ്ങൾക്കെതിരായ ശിക്ഷ കർശനമാക്കും.

രാഷ്ട്രീയ പാർടികൾ, രജിസ്റ്റർ ചെയ്ത സാമൂഹ്യസംഘടനകൾ എന്നിവയുടെ ഓഫീസുകൾക്കും മറ്റ് വസ്തുവകകൾക്കും നാശം വരുത്തുന്നതിനുമുള്ള ശിക്ഷയും കർശനമാക്കുന്നതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുളള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ വൈരാഗ്യപൂർവം ആക്രമണം നടത്തിയെന്നു തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. മാരകമായ പരിക്കുകൾ ഏൽപ്പിച്ചെന്ന് തെളിഞ്ഞാൽ പത്തുവർഷംവരെ തടവ് ശിക്ഷ ലഭിക്കും.

രാഷ്ട്രീയ പാർടികളുടെയും സന്നദ്ധസംഘടനകളുടെയും വസ്തുവകകൾ നശിപ്പിച്ചാൽ അഞ്ചുവർഷംവരെ തടവ് ശിക്ഷ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയാലും അഞ്ചുവർഷംവരെ തടവ് ശിക്ഷ ലഭിക്കും. എല്ലാ കേസിലും പിഴ ഈടാക്കാനും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.

പ്രധാന വാർത്തകൾ
Top