19 November Monday

377-‌ ാംവകുപ്പിനെതിരെ ആദ്യം പരസ്യ നിലപാടെടുത്തത്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

കൊച്ചി> സ്വവർഗരതി കുറ്റകരമാണെന്നു പറയുന്ന  ഇന്ത്യന്‍ ശിക്ഷാ നിയമ (ഐപിസി) ത്തിലെ  377‐ാം വകുപ്പിനെതിരെ ആദ്യം പരസ്യനിലപാടെടുത്ത രാഷ്‌ട്രീയപാർടിയാണ്‌ സിപിഐ എം . സെക്ഷൻ 377 നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ 2014ൽ തന്നെ സിപിഐ എം രംഗത്തെത്തിയിരുന്നു. 377‐ാം വകുപ്പ്‌ എടുത്തുകളയും എന്ന്‌ 2014ൽ ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിലും  സിപിഐ എം  വ്യ്‌കതമാക്കിയിരുന്നു. സെക്ഷൻ 377 നീക്കം ചെയ്യുക എന്ന ആവശ്യം പരസ്യമായി ഉന്നയിച്ച രാഷ്ട്രീയ കക്ഷികൾ വിരളമായിരിക്കെയാണ്‌ സിപിഐ എം നിലപാട്‌ ശ്രദ്ധേയമാകുന്നത്‌.

സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഇന്ന്‌ സുപ്രധാനമായ വിധിന്യായത്തിലൂടെയാണ്‌  377ാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ പറഞ്ഞത്‌.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ (എല്‍ ജി ബി റ്റി  ) അവകാശങ്ങളെ ന്യായമായ മനുഷ്യാവകാശങ്ങളുടെ പട്ടികയിൽ പെടുത്തിക്കൊണ്ട് പരിഗണിക്കുക എന്നതാണ്‌ സിപിഐ എം നിലപാട്‌.

ട്രാൻസ് ജെൻഡറുകളുടെയും കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന, ബ്രിട്ടീഷുകാരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും പ്രാകൃത നിയമമായ ഈ വകുപ്പ് നീക്കം ചെയ്യണമെന്ന കാഴ്‌ചപ്പാടാണ്‌ സിപിഐ എമ്മിനുള്ളത്‌.  ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ ആവശ്യമാണ്‌ ഉയർത്തിവന്നതും ഈ ആവശ്യമാണ്‌.


പ്രധാന വാർത്തകൾ
Top