22 September Saturday

ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക് : മഴയുടെ തീവ്രത കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

തിരുവനന്തപുരം> കേരളത്തില്‍ അവിചാരിതമായ മഴക്കെടുതിയ്ക്ക് ഇടയാക്കി ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട  ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തിൽ മഴയുടെ തീവ്രത കുറയാന്‍ ഇത് സഹായിക്കും. എന്നാല്‍ എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ കനത്ത മഴ തുടരും. പതിമൂന്നു ജില്ലകളിൽ അതീവജാഗ്രത നിർദേശം റെഡ് അലർട്ട്

ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് അധികജലം ഉടൻ ഒഴുക്കില്ല. പരമാവധി സംഭരണശേഷിയായ 2403 അടിയിലെത്തിയാൽ മാത്രമേ വെള്ളത്തിന്റെ അളവ് കൂട്ടുകയുള്ളൂ. ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 15 ലക്ഷം ലീറ്റർ (1500 ക്യുമെക്സ്) വെള്ളമാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നേരിയ കുറവുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് കൊടുത്താല്‍ വെള്ളമെടുക്കാന്‍ തമിഴ്നാട് തയ്യാറായാല്‍ മുല്ലപ്പെരിയാറിലും ജലനിരപ്പ്‌ കുറയും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top