19 November Monday

കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ന്യൂഡൽഹി
പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ ഒന്നാകെ പിന്തുണ ഉണ്ടാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രിയേയും ഗവർണറേയും ഫോണിൽ വിളിച്ച് അദ്ദേഹം സ്ഥിതിഗതി വിലയിരുത്തി. ഒത്തൊരുമിച്ചുനിൽക്കുന്ന കേരളത്ത ജനതയുടെ നിശ്ചയദാർഢ്യത്തെ രാഷ്ട്രപതി പ്രശംസിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര‐സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top