21 November Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇന്ത്യൻ നേവിയുടെ സംഭാവന 8.92 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലൻബ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക്‌ കൈമാറുന്നു.

‌തിരുവനന്തപുരം > ഇന്ത്യൻ നാവികസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ സംഭാവന നൽകി. ഈ തുകയടങ്ങിയ ചെക്ക് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലൻബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണത്തിന്‌ രാജ്യത്തെമ്പാടും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തും നിന്നായി സംഭാവനകൾ എത്തുന്നു.

തിങ്കളാഴ്‌ചവരെ 727.36 കോടി രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഓൺലൈൻ സംഭാവനകളുടെ വിവരങ്ങൾ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top