17 November Saturday

പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായവുമായി ഐഎംഎ; 5000 ഡോക്ടര്‍മാര്‍ സേവനരംഗത്ത്

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

തിരുവനന്തപുരം > പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കാനും ബയോമെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കാനും തയ്യാറാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഐഎംഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.

ഐഎംഎയുടെ അയ്യായിരത്തോളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ സേവനരംഗത്തുണ്ട്. ഇതിനുപുറമേ മെഡിക്കല്‍ വിദ്യാര്‍ഥികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ദുരന്തം കാരണം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് 14 ജില്ലകളിലും കൗണ്‍സലിംഗ് നല്‍കാന്‍ ഐഎംഎ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പ്രളയബാധിത പ്രദേശങ്ങളിലെ രോഗികള്‍ക്ക് സ്വകാര്യ ക്ലിനിക്കുകളില്‍ സൗജന്യ ഔട്ട് പേഷ്യന്റ് സേവനം ഉറപ്പാക്കുമെന്നും ഐഎംഎയുടെ നാഷണല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡപിള്ളയും സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുല്‍ഫിയും മുഖ്യമന്ത്രിയെ അറിയിച്ചു.

ഐഎംഎയുടെ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുക. ഇതിനുവേണ്ടി സംസ്ഥാനജില്ലാതല കോര്‍ഡിനേറ്റര്‍മാരുമായി ഐഎംഎ ബന്ധപ്പെടും.  
 
 

പ്രധാന വാർത്തകൾ
Top