26 September Wednesday

ഇടുക്കിയിൽ ജലനിരപ്പ്‌ 2343.42 അടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018


ഇടുക്കി
ഇടുക്കി പദ്ധതി പ്രദേശങ്ങളിൽ മഴ വീണ്ടും ശക്തിപ്പെടുന്നു. ബുധനാഴ്‌ച 28 മി. മീറ്റർ മഴ പെയ്‌തു. സംഭരണിയിലെ ജലനിരപ്പ്‌ 2343.42 അടിയാണ്‌. കഴിഞ്ഞവർഷമിത്‌ 2300.18 അടിയായിരുന്നു. 42 അടി വർധന. ഇതോടെ സംഭരണശേഷിയുടെ 40.32 ശതമാനം വെള്ളമായി. കഴിഞ്ഞ വർഷം 10 ശതമാനമായിരുന്നു ഈ സമയം. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം 2.383 ദശലക്ഷം യൂണിറ്റാണ്‌.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.1 അടിയായി തുടരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വർധിച്ചെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതാണ് ജലനിരപ്പ് മാറ്റമില്ലാതെ തുടരാൻ കാരണമായത്.

അണക്കെട്ടിൽ നിന്നും തമിഴ്നാട്  സെക്കൻഡിൽ 1400 ഘനയടി വീതം വെള്ളമാണ് കൊണ്ടുപോകുന്നത്. മൂന്ന് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി 1200 ഘനയടിയും ഇറച്ചൽപാലം കനാൽ വഴി 200 ഘനയടിയുമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടിലേക്ക് 1408.19 ഘനയടി സെക്കൻഡിൽ ഒഴുകിയെത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 15 മി. മീറ്ററും തേക്കടി പ്രദേശത്ത് 7 മി. മീറ്ററും മഴ പെയ്തു. ബുധനാഴ്ച പകൽ ഇടവിട്ട് ശക്തമായ മഴ പെയ്തതിനാൽ ജലനിരപ്പ് ഇനിയും ഉയരും.

പ്രധാന വാർത്തകൾ
Top