19 September Wednesday

ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

പമ്പാ നദി കരകവിഞ്ഞൊഴുകുന്നു

കൊച്ചി > കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നു. ഇന്ന് വൈകിട്ട് 2399.28 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിക്ക് പുറമെ ഇടമലയാറിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.  169.19 മീറ്റര്‍ ആണ് ഇടമലയാറിലെ ജലനിരപ്പ്. ഇടുക്കിയിലും ഇടമലയാറും ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഒഴുക്കി വിടുന്ന് വെള്ളത്തിന്റെ അളവില്‍ ഓരോ മണിക്കൂറിലും വ്യത്യാസം വരുത്തും.

മഴകനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 39 ഡാമുകളില്‍ 33 എണ്ണത്തിന്റേയും ഷട്ടറുകള്‍ തുറന്നു കഴിഞ്ഞു. ഒഴുകുയെത്തുന്ന വെള്ളവും മഴവെള്ളവും കൊണ്ട് സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍ ആണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഭാരതപ്പുഴയും പമ്പയും കരകവിഞ്ഞൊഴുകയാണ്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top