18 November Sunday

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

തൊടുപുഴ > ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ടും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റ് മൂന്ന് ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണ് തീരുമാനം.

2397.04 അടിയാണ് ആറ്മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. ജലനിരപ്പ് 2397 അടിക്കു താഴെയെത്തിയാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്‌സ് ആയി കുറയ്‌ക്കാനാണു തീരുമാനം.

സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതല്‍ മഴ കുറഞ്ഞതോടെ ജലനിരപ്പിലും മാറ്റമുണ്ടായി.  മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്ക് തുടരുകയാണ്.

അടപ്പിച്ച ചെറുതോണിയിലെ കടകളൊക്കെ തുറന്നുതുടങ്ങി. ദേശീയപാത 185 ല്‍ ചെറുതോണിയില്‍ ഗതാഗത നിരോധനമുള്ളതിനാല്‍ കെഎസ്ആര്‍ടിസി പ്രത്യേക വാഹന സംവിധാനം മരിയപുരം നാരകക്കാനം കാല്‍വരിമൗണ്ട് വഴി കട്ടപ്പനയക്ക് ഒരുക്കിയിട്ടുണ്ട്. 


 

പ്രധാന വാർത്തകൾ
Top