21 September Friday

പാഞ്ഞാള്‍ ലോക്കല്‍ കമ്മിറ്റി വൃക്ക രോഗിയുടെ കുടുംബത്തിന് വീടുവെച്ച്‌ നല്‍കും

സ്വന്തം ലേഖകന്‍Updated: Saturday Sep 8, 2018

പാഞ്ഞാള്‍ >  സി പി ഐ എം  പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളന തീരുമാന പ്രകാരം പാഞ്ഞാള്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ചേലക്കര ഏരിയ സെക്രട്ടറി  കെ കെ മുരളീധരന്‍ അദ്ധ്യക്ഷനായി. പാഞ്ഞാള്‍ ലോക്കല്‍ സെക്രട്ടറി ടി ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു.

 ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം അഷറഫ്, വി തങ്കമ്മ എന്നിവര്‍ സംസാരിച്ചു. എ കെ ഉണ്ണികൃഷ്ണന്‍ നന്ദി രേഖപെടുത്തി.പൈങ്കുളം വാഴാലിപ്പാടത്ത്താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ രാജഗോപാലിനാണ് വീട്  നിര്‍മ്മിച്ചു നല്‍കുന്നത്. വൃക്കരോഗിയായ രാജഗോപാലിന് പെട്ടിക്കടയാണ് ജീവനോപാധി.മാസം 6000 രൂപ മരുന്നിന് മാത്രമായി വരുന്നുവെന്ന് രാജഗോപാല്‍ പറയുന്നു

 


പ്രധാന വാർത്തകൾ
Top