18 November Sunday

കനത്ത മഴ: എറണാകുളം, വയനാട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി > കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.  വയനാട്ടിൽ അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കുമെന്നും  എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു.

പ്രധാന വാർത്തകൾ
Top