26 September Wednesday

കനത്തമഴ: അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്. ആലുവ ഭാഗത്ത് വെള്ളം ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതം വേഗത കുറച്ചു. 45 കിലോമീറ്റര്‍ വേഗതയിലാക്കി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top