25 September Tuesday

സ്‌കൂളുകളില്‍ നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ഉപയോഗിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

തിരുവനന്തപുരം > ഓരോ സ്‌കൂളിനും ആഗസ്റ്റ് മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങള്‍ക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്‌ക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഒാഫീസ് നിര്‍ദേശം നല്‍കി. ഇതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് അടിയന്തിരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി.

ഓണവധിയില്‍ മാറ്റം വരുത്തിയതിനെതുടര്‍ന്ന് ഈ മാസം ഇനി മൂന്ന് പ്രവൃത്തി ദിനങ്ങളെ സ്‌കൂളുകളില്‍  ഉണ്ടാവുകയുള്ളു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top