15 November Thursday

സംസ്ഥാനത്ത് മഴ കുറയും; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

മഴ കുറഞ്ഞതിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ ചപ്പാത്ത് സിറ്റി നാട്ടുകാരും വ്യാപാരികളും വൃത്തിയാക്കുന്നു

കൊച്ചി > സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്. ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്. ഇന്ന് രാത്രി ഈ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ബാക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.  മഴക്ക് കുറവുണ്ടായതിനാലും ഇന്ന് രാത്രി  ശക്തമായ മഴക്ക് സാധ്യതയില്ലാത്തതിനാലുമാണ് ഈ ജില്ലകളില്‍  റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top