14 November Wednesday

സ്‌കൂള്‍ ഓണാവധിയില്‍ മാറ്റം; അവധി നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

തിരുവനന്തപുരം > കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം. സ്‌കൂള്‍ ഓണാവധി നാളെ മുതല്‍. ഈ മാസം 28 വരെ അവധിയായിരിക്കും. 29 ന് സ്‌കൂളുകള്‍ തുറക്കും.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top