14 December Friday

വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ കൂട്ടം കൂടിനില്‍ക്കരുത്, സെല്‍ഫിയും വേണ്ട; കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

കോട്ടയത്ത് വെള്ളക്കെട്ടില്‍ സെല്‍ഫി എടുക്കുന്നവര്‍, ഫോട്ടോ-കെ എസ് ആനന്ദ്‌

കോട്ടയം > അതിശക്തമായി മഴ തുടരുന്ന സഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. വെളളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ കളക്‌ടര്‍ ഡോ. ബി എസ് തിരുമേനി കര്‍ശന നിര്‍ദ്ദേശം നല്‍കി.

നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കണം. വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്‌തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അതിശക്തമായ ഒഴുക്കുളള ഈ സമയത്ത് ജില്ലയിലെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top