15 November Thursday

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

തിരുവനന്തപുരം > കേരളത്തിൽ കാലവർഷം ശക്തമായി തുടരുകയാണെന്നും  ഇന്നു മുതൽ 11 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  കടൽ തീരത്ത്‌  മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയീണ്ട്‌. സമുദ്രനിരപ്പിൽനിന്ന് 10 അടി മുതൽ 15 അടി വരെ തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ  മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top