21 September Friday

പ്രളയം: ജില്ലയിൽ 7 മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

മണികണ്ഠന്‍


കൊച്ചി
പ്രളയദുരിതത്തിൽ ജില്ലയിൽ ഞായറാഴ‌്ച മാത്രം രക്ഷാപ്രവർത്തകനുൾപ്പെടെ ഏഴുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. പറവൂർ  മാഞ്ഞാലിയിൽ പള്ളിമേട ഇടിഞ്ഞുവീണ‌് നാലുപേരും ആലുവയിൽ രക്ഷാപ്രവർത്തകനുൾപ്പെടെ രണ്ടുപേരും മൂവാറ്റുപുഴയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ വൃദ്ധയുമാണ‌് മരിച്ചത‌്.മാഞ്ഞാലിയിൽ പള്ളിമേട ഇടിഞ്ഞുവീണ‌് കുത്തിയതോട‌് പനയക്കൽ ജെയിംസ്(55), അമ്പാട്ട് പറമ്പിൽ സൈറസ‌്(70) , ഇലഞ്ഞിക്കൽ പാപ്പച്ചൻ(95), മകൻ ജോമോൻ(54) എന്നിവരാണ‌് മരിച്ചത‌്. രണ്ടുേപരെ കാണാതായി. ആലുവ കീഴ‌്മാട‌് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് ചങ്ങാടമെത്തിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ‌് രക്ഷാപ്രവർത്തകൻ മരിച്ചത‌്.

മലയൻകാട‌് തറയിൽ വീട്ടിൽ മണികണ‌്ഠൻ (26) ആണ‌് മരിച്ചത‌്.  ആലുവയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന സന്തോഷ‌് (45) വീട്ടിലെ സ്ഥിതി കണ്ടറിയൻ പോകുമ്പോഴാണ‌് മരിച്ചത‌്. വാളകത്ത‌് ദുരിതാശ്വാസ ക്യാമ്പിൽ കുഴഞ്ഞു വീണ‌് ചെറിയ ഉൗരയം ഓലിക്കുഴയിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (80) മരിച്ചു. കുന്നത്തുനാട‌് സെന്റ‌് ജോർജ‌് ചാപ്പലിലെ ക്യാമ്പിൽ ഞായറാഴ‌്ച പുലർച്ചെയാണ‌് ഇവർ കുഴഞ്ഞുവീണ‌് മരിച്ചത‌്.

പറവൂർ മാഞ്ഞാലി കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയുടെ പള്ളിമേട വ്യാഴാഴ‌്ചയാണ‌് ഇടിഞ്ഞു വീണത‌്. സൈറസിന്റെയും ജെയിംസിന്റെയും മൃതദേഹങ്ങൾ
ഞായറാഴ‌്ചയാണ‌് ലഭിച്ചത‌്. നാലുപേരെ വെള്ളത്തിനടിയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന‌് പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ‌്.      ചാലക്കുടിയാർ, പെരിയാർ, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന കുന്നുകര പഞ്ചായത്തിലെ കുത്തിയതോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെയാണ് ആളുകൾ സുരക്ഷിത സ്ഥാനം തേടി പാഞ്ഞത്. സെന്റ് തോമസ് പള്ളി, സെൻറ് സേവ്യേഴ്സ് സ്കൂൾ, പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ അഭയം പ്രാപിച്ചു. ഇവിടെ ആളുകൾ കൂടിയപ്പോൾ ആളുകൾ സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിനോട് ചേർന്നുള്ള പള്ളിമേടയിൽ എത്തുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top