18 August Saturday

ഇരിട്ടി ഉരുള്‍പൊട്ടല്‍: സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ കെ ശൈലജ

സ്വന്തം ലേഖകന്‍Updated: Saturday Aug 11, 2018

ഇരിട്ടിയിൽ ജില്ലാ ദുരന്തമേഖലാ അവലോകന യോഗം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി > രണ്ട് ദിവസത്തിനകം ഇരിട്ടി താലൂക്കിലെ ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് സര്‍ക്കാറിന് സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.  ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതിനായി ഉദ്യോഗസ്ഥര്‍ ലീവെടുക്കാതെ പ്രവര്‍ത്തിക്കും.

ദുരിതബാധിതര്‍ക്ക് ഉദാരമതികളുടെ സഹായം ലഭ്യമാക്കാന്‍ ഇരിട്ടിയില്‍ ജില്ലാ ഭരണ കേന്ദ്രത്തിന് കീഴില്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇരിട്ടിയില്‍ ജില്ലാ ദുരന്തമേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top