18 November Sunday
ആരോഗ്യമേഖലയുടെ നഷ്ടം

325 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ആലപ്പുഴ
പ്രളയക്കെടുതിയിൽ ആരോഗ്യമേഖലയ‌്ക്ക‌് ഉണ്ടായ നഷ്ടം നികത്തുന്നതിന് 325.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി  മന്ത്രി കെ കെ ശൈലജ. കുട്ടനാട്ടിലെ അടക്കം പ്രളയമേഖല സന്ദർശിച്ചശേഷം കലക്ടറേറ്റിലെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് ലഭിക്കുമ്പോൾ നിലവിലുള്ള 40, 60 അനുപാതം കേരളത്തിന് ഇപ്പോൾ  താങ്ങാനാവില്ലെന്നും ഒറ്റത്തവണ ഗ്രാൻഡായി മുഴുവൻ തുകയും അനുവദിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട‌്.

പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 268 താൽക്കാലിക ആശുപത്രികൾ തുടങ്ങിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. ചമ്പക്കുളം  കമ്യൂണിറ്റി ഹെൽത്ത‌് സെന്ററിൽ  ആംബുലൻസ‌് തീകത്തിയ സംഭവത്തിൽ മരിച്ച മോഹനൻനായരുടെ വീടും മന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിലും ശചീകരണത്തിലും പങ്കെടുത്തതിനെ തുടർന്ന‌് രോഗം ബാധിച്ച‌് മരിച്ച സിപിഐ എം ലോക്കൽ സെക്രട്ടറി  നെടുമുടി ശങ്കരമംഗലത്ത് ഷിബുവിന്റെ വീടും സന്ദർശിച്ചു.

  ആസൂത്രണ സമിതി ഹാളിൽ കൂടിയ യോഗത്തിൽ   ഡിഎംഒ ഡോ .സി മുരളീധരൻപിള്ള, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാംലാൽ , ഡോ. സൈറുഫിലിപ്പ്, ഡോ. സുമ, ഡോ.ലീലാമ്മ, ഡോ. ഷീബ എന്നിവർ യോഗത്തിൽ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top