24 September Monday

ഹജ്ജ‌് തീർഥാടകരുടെ ആദ്യസംഘങ്ങൾ യാത്രതിരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


നെടുമ്പാശ്ശേരി
സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർഥാടകരുമായി ആദ്യ ഹജ്ജ്‌വിമാനം ബുധനാഴ്ച യാത്രയായി. പുലർച്ചെ 5.15ന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ്‌വി 5916 നമ്പർ വിമാനം  മന്ത്രി ഡോ. കെ ടി ജലീൽ ഫ്ലാഗ്ഓഫ്ചെയ്തു.

പുലർച്ചെ രണ്ടുമുതലാണ് ഹജ്ജ്ക്യാമ്പിൽനിന്നും തീർഥാടകരെ ബസിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. മൂന്നരയോടെ മുഴുവൻ തീർഥാടകരെയും വിമാനത്താവളത്തിൽ എത്തിച്ചു.  410 തീർഥാടകരാണ് ആദ്യവിമാനത്തിൽ യാത്രതിരിച്ചത്. രണ്ടാമത്തെ  വിമാനം രാത്രി ഏഴിനാണ‌് പുറപ്പെട്ടത്. ഓരോ വിമാനത്തിലും 410 പേർവീതം  820 പേരാണ് ബുധനാഴ്ച യാത്രയായത്. വ്യാഴാഴ്ച വൈകിട്ട് 4.25ന് പുറപ്പെടുന്ന വിമാനത്തിൽ 410 പേർകൂടി യാത്രയാകും. ആറാംതീയതിവരെ ദിവസവും ഓരോ വിമാനമാണ് ഉണ്ടാകുക. 

ഫ്ലാഗ് ഓഫ് ചടങ്ങിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ ടി മുഹമ്മദ് ബഷീർ എംപി, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി,
അൻവർ സാദത്ത് എംഎൽഎ, കടക്കൽ അബ്ദുൾ അസീസ് മൗലവി, മുൻ എംഎൽഎ എ എം യൂസഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേഠ‌്, ഷെരീഫ് മണിയാട്ടുകുടി, എ കെ അബ്ദുൾ റഹ്മാൻ, പി എ അഹമ്മദ് കബീർ സൗദി എയർലൈൻസ് കൊച്ചി ഇൻ ചാർജ് സിദ്ധാർഥ്, അനസ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top