10 December Monday

ഹജ‌് യാത്രയുടെ ആദ്യ ഷെഡ്യൂൾ എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


നെടുമ്പാശേരി
നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യത്തെ 10 ഹജ്ജ് വിമാനങ്ങളിൽ യാത്ര തിരിക്കുന്ന തീർഥാടകരുടെ യാത്രാ ഷെഡ്യൂൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറി. ആഗസ‌്ത‌് ഒന്ന് മുതൽ എട്ട് വരെ തീയതികളിൽ  410 പേർക്ക് കയറാവുന്ന 10 വിമാനങ്ങളിലായി പോകുന്ന 4100 പേരുടെ വിവരങ്ങളാണ്  ലഭിച്ചത്.

ആഗസ‌്ത‌് എട്ടിന് പുറപ്പെടുന്ന വിമാനത്തിൽ ലക്ഷദ്വീപിൽ നിന്നുള്ള 276 തീർഥാടകരും ഉൾപ്പെടും. കേരളത്തിൽനിന്നു 11,722 പേർക്കാണ് ഈ വർഷം അനുമതി ലഭിച്ചത്. കേരളത്തിൽ നിന്നുള്ള 3500 തീർഥാടകരുടെ പാസ്പോർട്ടും വിസയും അടക്കമുള്ള യാത്രാരേഖകൾ മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പിൽ എത്തിച്ചു. ബാക്കിയുള്ളവ ഈ ആഴ‌്ച എത്തും.

പ്രധാന വാർത്തകൾ
Top