Top
17
Sunday, December 2017
About UsE-Paper

ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; ആദ്യ വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഞായറാഴ്ച (13.8.17) പുലര്‍ച്ചെ 7.40 ന് മന്ത്രി കെ.ടി. ജലീല്‍ ആദ്യ ഹജ്ജ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ ആദ്യ യാത്രാസംഘത്തില്‍ 139 പുരുഷന്മാരും 161 സ്ത്രീകളുടമക്കം 300 പേരാണുള്ളത്.

മൂന്നു വിമാനങ്ങളിലായി 900 തീര്‍ഥാടകരാണ് ആദ്യദിനം പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. രാവിലെ 11.30 നും വൈകിട്ട് 6.15 നുമാണ് മറ്റു രണ്ടു വിമാനങ്ങള്‍. കേന്ദ്ര ഹജ്ജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്സിക്യൂട്ടീവ് ഓഫീസര്‍ അമിത് മീണ, മുന്‍ എംഎല്‍എ എ.എം. യൂസഫ്, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.സി.കെ. നായര്‍, ഷബീര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും ഹജ്ജ് തീര്‍ഥാടകരെ യാത്ര അയയ്ക്കാനെത്തി. 

 

Related News

കൂടുതൽ വാർത്തകൾ »