Top
18
Monday, December 2017
About UsE-Paper

ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ : നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും

Sunday Nov 26, 2017
വെബ് ഡെസ്‌ക്‌

കൊച്ചി/കോട്ടയം > ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട് ഹാജരാകാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു ഹാദിയ. നീതി ലഭിക്കണമെന്നും ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ വ്യക്തമാക്കി. ഇസ്ളാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതും. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. അദ്ദേഹത്തിനൊപ്പം പോകാനാണ് 100 ശതമാനവും താല്‍പര്യം. താന്‍ മുസ്ളിമാണ്. നീതി കിട്ടണം. സുപ്രീംകോടതിയില്‍നിന്ന് നീതി ലഭിയ്ക്കുമെന്നാണ് വിശ്വാസമെന്നും ഹാദിയ പറഞ്ഞു.

കനത്ത സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ വീട്ടില്‍നിന്ന് വിമാനത്താവളത്തില്‍ എത്തിച്ചത്. ഹാദിയയുടെ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

ഡല്‍ഹിയില്‍ കേരളഹൌസില്‍ പ്രത്യേകമുറിയിലാണ് ഹാദിയയും കുടുംബവും തങ്ങുന്നത്. ഡല്‍ഹിയിലും ഇവര്‍ക്ക് വന്‍സുരക്ഷയാണ് ഒരുക്കിയത്. തിങ്കളാഴ്ച പകല്‍ രണ്ടിന് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കും. ഹാദിയ-ഷെഫിന്‍ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെതുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. ഇവരുടെ ബന്ധത്തില്‍ തീവ്രവാദശക്തികള്‍ക്ക് പങ്കുണ്ടോ എന്ന് എന്‍ഐഎ അന്വേഷിച്ചിരുന്നു.

Related News

കൂടുതൽ വാർത്തകൾ »