10 December Monday

ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി

കോഴിക്കോട് > ഹിരോഷിമ - നാഗസാക്കി ദിനത്തിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍ സ്‌കൂളിലെ യുപി വിഭാഗം സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധസന്ദേശമെഴുതിയ പ്ലെക്കാര്‍ഡ് ക്ലബ്ബ് അംഗമായ വിദ്യാര്‍ഥിക്ക് നല്‍കികൊണ്ട്  സ്‌കൂള്‍ പ്രധാനധ്യാപിക  ബേബി സ്റ്റെല്ല റാലി ഉദ്ഘാടനം ചെയ്തു. റാലിയില്‍  എഴുതി തയ്യാറാക്കിയ  പ്ലെക്കാര്‍ഡുകളും  സുഡോക്കോ കൊക്കുകളുമായി വിദ്യാര്‍ഥികള്‍ അണിനിരന്നു.

റാലിയില്‍ പ്രധാനധ്യാപിക ബേബി സ്റ്റെല്ല, പിടിഎ പ്രസിഡന്റ്  ഇബ്രാഹീം ബാബു, യുപി എസ്ആര്‍ജി കണ്‍വീനര്‍ മനോജ്, സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പം അണിനിരന്നു.
 

പ്രധാന വാർത്തകൾ
Top