14 December Friday

ഗ്രൂപ്പ് തര്‍ക്കം: കെഎസ്‌യു നേതാവിനെ വീട്ടില്‍ക്കയറി വെട്ടി; പിന്നില്‍ റോജി ജോണ്‍ എംഎല്‍എയെന്ന് ആരോപണം

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

അങ്കമാലി > കോൺഗ്രസ്‌ ഗ്രൂപ്പുപോരിന്റെ പേരിൽ കെഎസ്‌യു നേതാവിനെ എതിർഗ്രൂപ്പുകാർ വീടുകയറി ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതായി പരാതി. അങ്കമാലിയിലെ കെഎസ്‌യു പ്രവർത്തകനായ ആന്റോ ബേബിയാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. ആക്രമണത്തിനു പിന്നിൽ അങ്കമാലി എംഎൽഎ റോജി ജോൺ ആണെന്നും ഇയാൾ ആരോപിച്ചു.

ആന്റോ ബേബിയുടെ പോസ്റ്റും കമന്റും

ആന്റോ ബേബിയുടെ പോസ്റ്റും കമന്റും



ബിനോയ്‌ കുര്യൻ എന്ന കെഎസ്‌യു നേതാവും മറ്റൊരാളുമായി വീട്ടിൽ  വന്ന്‌ മാതാപിതാക്കളെയും തന്നെയും മർദിക്കുകയും തന്റെ കൈയിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തതായി ആന്റോ ബേബി തന്റെ ഫേസ്‌ബുക്ക്‌ ലൈവ്‌ വീഡിയോയിൽ പറഞ്ഞു. കൈയ്‌ക്കേറ്റ മുറിവും വീഡിയോയിൽ കാണാം. പാർടി പ്രവർത്തനം അവസാനിപ്പച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും ഇയാൾ പറയുന്നു.

അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ അറിവോടെയാണ്‌ കോൺഗ്രസ്‌ പാർടി ഗുണ്ടകൾ വീടുകയറി തന്നെ ആക്രമിച്ചതെന്നും ആന്റോ ബേബി ആരോപിച്ചു. എംഎൽഎ ജീവിക്കാൻ സമ്മതിക്കാതെയുള്ള എംഎൽഎയുടെ ക്രൂരത എന്തിനാണെന്നും തനിക്ക്‌ എന്തെങ്കിലും പറ്റിയാൽ തന്റെ കുടുംബം എംഎൽഎയുടെ വീട്ടിൽ വച്ച്‌ ആത്മഹത്യ ചെയ്യുമെന്നും ഫേസ്‌ബുക്ക്‌ കമന്റിൽ ആന്റോ ബേബി പറയുന്നു.

ആന്റോ ബേബി കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകരെ മർദിച്ചു എന്നാരോപിച്ച്‌ കോൺഗ്രസ്‌ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം

ആന്റോ ബേബി കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകരെ മർദിച്ചു എന്നാരോപിച്ച്‌ കോൺഗ്രസ്‌ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം



അതേസമയം, ആന്റോ ബേബി കഴിഞ്ഞദിവസം കാലടി ശ്രീശങ്കരാ കോളേജിലെത്തി എതിർ ഗ്രൂപ്പുകാരായ കെഎസ്‌യു പ്രവർത്തകരെ മർദിച്ചതായി എതിർവിഭാഗം ആരോപിക്കുന്നു. ഇതിനെ തുടർന്ന്‌ കോൺഗ്രസ്‌ വാട്‌സ്‌ ഗ്രൂപ്പുകളിൽ ആന്റോ ബേബിക്കെതിരെ പ്രചരിച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top