Top
27
Saturday, May 2017
About UsE-Paper

പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍; മഞ്ചേരി മെഡിക്കല്‍ കോളേജിൽ വിദ്യാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

Friday May 19, 2017
വെബ് ഡെസ്‌ക്‌

മഞ്ചേരി > മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും ഉടന്‍ തന്നെ പരിഹാരമുണ്ടാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാർഥികള്‍ സമരം അവസാനിപ്പിച്ചത്.

ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. കഴിഞ്ഞ നാലുദിവസമായ നടന്നുവന്ന സമരത്തിനാണ് ഇതോടെ അവസാനമായത്. ക്ളാസുകളില്‍ നിന്ന് അവധിയെടുത്താണ് വിദ്യാര്‍ഥികള്‍ സമരം നടത്തിവന്നത്. വിഷയം നിയമസഭയിലും ചര്‍ച്ചയായിരുന്നു.