11 December Tuesday

ഡീസൽ, പെട്രോൾ വില തുല്യമാക്കാൻ നീക്കം ; കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും കൊള്ളയടി തുടരുന്നു

ഡി ദിലീപ‌്Updated: Tuesday Nov 13, 2018

ഒരുമാസത്തിനിടെ അന്താരാഷ‌്ട്രവിപണിയിൽ അസംസ‌്കൃത എണ്ണയ‌്ക്ക‌് ബാരലിന‌് 1281 രൂപ (ലിറ്ററിന‌് 21.35 രൂപ) കുറഞ്ഞിട്ടും ഫലം ജനങ്ങൾക്ക‌് നൽകാതെ കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും കൊള്ളയടി തുടരുന്നു. അടുത്ത ജനുവരിയോടെ ഡീസൽ, പെട്രോൾ വിലകൾ തുല്യമാക്കാനാണ്‌ എണ്ണക്കമ്പനികളുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം.

അസംസ‌്കൃത എണ്ണയുടെ വില 1281 രൂപ കൂടിയ കാലത്ത‌് ഡീസലിന‌് 10.73 രൂപ കൂട്ടിയ എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ക്രൂഡിന‌് ഇതേനിരക്കിൽ വില കുറഞ്ഞ കഴിഞ്ഞ ഒരുമാസംകൊണ്ട‌് കുറച്ചത‌് 3.15 രൂപമാത്രം. കേന്ദ്ര സർക്കാർ എക‌്സൈസ‌് നികുതി ഒരു രൂപയും എണ്ണക്കമ്പനികൾ ലാഭം ഒരു രൂപയും കുറച്ചതുകൂടി കണക്കിലെടുത്താൽ ഉപയോക്താക്കൾക്ക‌് 12.73 രൂപയുടെ കുറവ‌് ലഭിക്കണം. ആ സ്ഥാനത്താണ‌് വെറും 3.15 രൂപമാത്രം കുറച്ചത‌്. അതേപോലെ പെട്രോളിന്റെ വില 9.82 രൂപ കൂട്ടിയശേഷം 6.40 രൂപ കുറച്ചു. പട്ടേലിന്റെ പ്രതിമയ‌്ക്കായി നൂറും നൂറ്റമ്പതും കോടി രൂപവീതം നൽകിയ എണ്ണക്കമ്പനികളാണ‌് ക്രൂഡിന്റെ വിലക്കുറവിന്റെ ഗുണഫലം ജനങ്ങൾക്ക‌് നൽകാതെ കൊള്ളയടി തുടരുന്നത‌്.

ഒക‌്ടോബർ മൂന്നുമുതലാണ‌് അന്താരാഷ‌്ട്രവിപണിയിൽ അസംസ‌്കൃത എണ്ണയുടെ വില കുത്തനെ ഇടിയാൻ തുടങ്ങിയത‌്. മൂന്നിന‌് ഒരു ബാരൽ  (60 ലിറ്റർ)  ക്രൂഡിന്റെ വില 5643 രൂപയായിരുന്നു. അന്ന‌് കൊച്ചിയിലും പെട്രോളിനും ഡീസലിനും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോളിന‌് ലിറ്ററിന‌് 85.90 രൂപയും ഡീസലിന‌് 79.21 രൂപയും. ക്രൂഡിന്റെ വില കഴിഞ്ഞ ശനിയാഴ‌്ചയായപ്പോഴേക്കും 4362 രൂപയിലെത്തി.  1281 രൂപ കുറവ‌്. എന്നാൽ, ഡീസലിന്റെ വില ലിറ്ററിന‌് 3.15 രൂപമാത്രം കുറച്ച‌് 76.06 രൂപയ‌്ക്കും. പെട്രോളിന‌് 6.40 രൂപ കുറച്ച‌് ലിറ്ററിന‌് 79.50 രൂപയ‌്ക്കുമാണ‌് വിൽക്കുന്നത‌്.

എട്ടുമാസംമുമ്പ‌് അസംസ‌്കൃത എണ്ണയ‌്ക്ക‌് കഴിഞ്ഞ ദിവസത്തെ അതേവിലയായിരുന്നു. എന്നാൽ, അന്ന‌് കൊച്ചിയിൽ ഡീസലിന‌് ലിറ്ററിന‌് 68.48 രൂപയായിരുന്നു. പെട്രോളിന്റെ സ്ഥിതി അൽപ്പംകൂടി മെച്ചമായിരുന്നു

എട്ടുമാസംമുമ്പ‌് അസംസ‌്കൃത എണ്ണയ‌്ക്ക‌് കഴിഞ്ഞ ദിവസത്തെ അതേവിലയായിരുന്നു. എന്നാൽ, അന്ന‌് കൊച്ചിയിൽ ഡീസലിന‌് ലിറ്ററിന‌് 68.48 രൂപയായിരുന്നു. പെട്രോളിന്റെ സ്ഥിതി അൽപ്പംകൂടി മെച്ചമായിരുന്നു. മാർച്ച‌് 18ന‌് 76.08 രൂപയായിരുന്ന വിലയാണ‌് 85.90  ആയശേഷം കുറഞ്ഞ‌് തിങ്കളാഴ‌്ച 79. 50 രൂപയായത‌്. ഇതോടെ ഡീസലും പെട്രോളിന്റെ വിലയും തമ്മിലുള്ള വ്യത്യാസം 3.44 രൂപയായി. മാർച്ച‌് 18ന‌് ഇവ തമ്മിലുള്ള വ്യത്യാസം 7.60 രൂപയായിരുന്നു. ഒരുവർഷംമുമ്പ‌് 12 രൂപയും.

അസംസ‌്കൃത എണ്ണയ‌്ക്ക‌് അന്താരാഷ‌്ട്ര വില നിശ‌്ചയിക്കുന്നതിലും വൻകൊള്ളയാണ‌് നടക്കുന്നത‌്. വിദേശ രാജ്യങ്ങളിൽനിന്ന‌് എത്തിക്കുന്ന അസംസ‌്കൃത ‌എണ്ണയ‌്ക്കും ഇവിടെ  ഉൽപ്പാദിപ്പിക്കുന്ന അസംസ‌്കൃത എണ്ണയ‌്ക്കും അന്താരാഷ‌്ട്രവിപണിയിലെ വിലതന്നെയിട്ടാണ‌് എണ്ണക്കമ്പനികൾ ഇന്ധനവില നിശ‌്ചയിക്കുന്നത‌്. കൂലിക്കുറവ‌് ഒന്നുകൊണ്ടുമാത്രം ഇന്ത്യൻ അസംസ‌്കൃത എണ്ണയുടെ വില കുറയ‌്ക്കാമെന്നിരിക്കെ അത‌് ചെയ്യാത്തത‌് റിലയൻസ‌് പോലുള്ള സ്വകാര്യകമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top