19 December Wednesday

അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്, മെര്‍സല്‍ സിനിമയാണ് വിലക്കാനാകില്ല മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

ചെന്നൈ >  വിജയ് നായകനായ മെര്‍സലിലെ ജിഎസ്ടി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി മദ്രാസ് കോടതി തള്ളി. ഹര്‍ജിക്കാര്‍ക്കെതിരെ ഹൈക്കോടതി  രൂക്ഷ വിമര്‍ശനം നടത്തി. അഭിപ്രായ സ്വതന്ത്രം എല്ലാവര്‍ക്കുമുണ്ട്. മെര്‍സല്‍ സിനിമ മാത്രമാണ് ജീവിതമല്ല. സിനിമയിലെ സംഭാഷണങ്ങള്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം.  മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ അശ്വത്ഥമാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് എംഎം സുന്ദരേഷും എം സുന്ദറും തള്ളിയത്. സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്യ്രമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല.

സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിയില്‍ആരോപിച്ചിരുന്നു.  എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുങ്കിെല്‍ മെര്‍സല്‍ പോലുള്ള സിനിമയ്ക്കെതിരെയല്ല പരാതി നല്‍കേണ്ടെതന്നായിരുന്നു കോടതി പറഞ്ഞത്. ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ കോടതി ചോദിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top