Top
22
Thursday, February 2018
About UsE-Paper

സ്വതന്ത്ര സോഫ്റ്റ്‌‌‌‌‌‌‌‌വെയറിന്റെ നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും നടപ്പാക്കും: മുഖ്യമന്ത്രി

Monday Jan 22, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര സോഫ്റ്റ്‌‌‌വെയര്‍ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമായി ഐ ടി @ സ്‌കൂള്‍ മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ യു പി, എല്‍ പി സ്‌കൂളുകളിലും സാങ്കേതിക വിദ്യാഭ്യാസാധി‌ഷ്‌ഠിത പഠനത്തിന് തുടക്കം കുറിയ്‌‌‌ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000 ക്ളാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റേയും ലിറ്റില്‍ കൈറ്റ്‌‌‌‌‌‌‌‌‌സ് ഐടി ക്ളബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്, പുതുക്കാട്, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലാണ് പൈലറ്റ് ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ്‌മുറികള്‍ ഹൈടെക് ആക്കുന്നതിനാണ് തുടക്കമാകുന്നത്.

23,000 ക്ലാസ് മുറികള്‍ ഫെബ്രുവരിയില്‍ത്തന്നെയും ബാക്കിയുള്ളവ രണ്ടു ഘട്ടങ്ങളിലായി അടുത്ത അധ്യയനവര്‍ഷാരംഭത്തിനു മുമ്പും ഹൈടെക്കാകും. ടാഗോര്‍ തീയേറ്ററില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക്, ഡോ. ശശി തരൂര്‍ എംപി, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു


 

Related News

കൂടുതൽ വാർത്തകൾ »