16 October Tuesday

ഫ്രാങ്കോ മുളക്കലിന്റെ മൊഴിയിൽ സ്ഥിരീകരണം ആവശ്യം; ചോദ്യംചെയ്യൽ നാളെയും തുടരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

കൊച്ചി > കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യൽ നാളെ പൂർത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കർ  അറിയിച്ചു. ഇന്നലെയും ഇന്നുമായി അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിനെ 14 മണിക്കൂർ ചോദ്യം ചെയ്‌തു.

ഇതുവരെയുള്ള  ചോദ്യംചെയ്യലിൽ ബിഷപ്പ്‌ പറഞ്ഞ പല കാര്യങ്ങളിലും സ്ഥിരീകരണം ആവശ്യമുണ്ട്‌. ഇതിനാലാണ്‌ നാളെയും ചോദ്യം ചെയ്യൽ തുടരുന്നത്‌. ചോദ്യംചെയ്യലിന്റെയും അന്വേഷണത്തിന്റെയും ഈ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എസ്‌പി ഹരിശങ്കർ പറഞ്ഞു. അറസ്റ്റ്‌ ആവശ്യമെങ്കിൽ അതിന്‌ നിയമതടസമില്ലെന്നും ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top