17 November Saturday

ബിഷപ്പിനെതിരായ പരാതി: യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


കുറവിലങ്ങാട്
ജലന്ധർ ബിഷപ്പിനെതിരെയുള്ള പീഡന പരാതിയിൽ ഐ ജി വിജയ്സാക്കറെ പങ്കെടുക്കുന്ന അവലോകനയോഗം തിങ്കളാഴ്ച നടക്കും. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും റിപ്പോർട്ട‌് കോട്ടയം എസ്പി ഹരിശങ്കറിന് സമർപ്പിച്ചെന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. ഇതേത്തുടർന്നായിരിക്കും തുടർനടപടികൾ. അവലോകന യോഗത്തിനു ശേഷം ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തുകയോ അന്വേഷണസംഘം ജലന്ധറിലേക്ക് പോവുകയോ ചെയ്യും. വാഹനമിടിച്ച‌്  കൊലപ്പെടുത്താൻ ആസൂത്രിതനീക്കം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതായി കുറവിലങ്ങാട് എസ്ഐ ടി ആർ ദിപു പറഞ്ഞു. ഇതിനിടെ,  പ്രത്യേക അന്വേഷണസംഘത്തിൽ നിന്ന‌് താൻ ഒഴിയുന്നു എന്നതരത്തിലുള്ള വാർത്തകൾ ഡിവൈഎസ്പി തള്ളി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top