19 November Monday

ജലന്ധർ ബിഷപ്പിനെതിരെ തെളിവുകൾ ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കുറവിലങ്ങാട്ടെ കോൺവെന്റിലെത്തി ഇരയായ കന്യാസ്ത്രിയിൽനിന്നും കൂടുതൽവിവരങ്ങൾ ശേഖരിച്ചു. ബലാത്സംഗക്കേസിൽ ജലന്ധർ രൂപതാബിഷപ്പ് കേസന്വേഷണം നടത്തുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു നൽകിയ മൊഴി കളവെന്ന് സൂചന.

2014 മെയ് അഞ്ചിനാണ് കുറവിലങ്ങാട് കോൺവെന്റിലെ അതിഥിമന്ദിരത്തിൽ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. സെന്റ‌് ഫ്രാൻസീസ് അസിസി മിഷൻഹോമിലെ സന്ദർശക ഡയറിയിലും അന്നേദിവസം ബിഷപ്പ് ഇവിടെ എത്തിയിരുന്നതായി തെളിവുണ്ട്.   ബിഷപ്പ് ഫ്രാങ്കോയുടെ ഡ്രൈവർ നാസർ നൽകിയ മൊഴിയിലും ബിഷപ്പിനെ ഇവിടെ എത്തിച്ചതായി പറയുന്നു.

എന്നാൽ അന്നേദിവസം താൻ തൊടുപുഴയിലെ മഠത്തിൽ തങ്ങിയെന്നാണ് അന്വേഷണസംഘത്തിന് ജലന്ധറിൽ വച്ച് ബിഷപ്പ് നൽകിയ മൊഴി.
ഇതനുസരിച്ച് തൊടുപുഴയിലെ മഠത്തിലെത്തിയ അന്വേഷണസംഘം സന്ദർശക ഡയറി പരിശോധിച്ചെങ്കിലും ബിഷപ്പ് ഇവിടെ എത്തിയതായി കണ്ടെത്താൻ കഴിഞ്ഞില്ല.

കന്യസ്ത്രിയെ വാഹനാപകടത്തിൽ വകവരുത്താൻ ആസൂത്രിതനീക്കം നടത്തിയെന്ന് ആരോപിച്ച് കുറവിലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതായി കുറവിലങ്ങാട് എസ്ഐ ടി ആർ ദിപു പറഞ്ഞു.

ഫാ. ലോറൻസ് ചിറ്റൂപ്പറമ്പിലിന്റെ സഹോദരൻ തോമസിന‌് വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകി.
 കേസ് ഒത്തുതീർക്കാൻ കന്യാസ്ത്രിയോട‌് ഫോണിൽ ആവശ്യപ്പെട്ട ഫാ. ജെയിംസ് എർത്തയിലിന്റെ മൊഴി രേഖപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top